അരൂർ (ആലപ്പുഴ): വ്യായാമംചെയ്യുന്ന ഡംബൽകൊണ്ട് തലയ്ക്കടിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപതുവർഷം തടവും പിഴയും. അരൂർ ആറാംവാർഡ് അക്ഷയ് നിവാസിൽ അനന്തു (26) വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഒന്നാം ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്.
പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്തയാണ് (72) 2019 ജൂൺ ഒൻപതിന് രാത്രി കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്തമകൾ ഷീലയുടെ മകനാണ് അനന്തു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ പുല്ലുവെട്ടിവിറ്റ് ജീവിച്ചിരുന്ന അമ്മൂമ്മയോട് ലഹരിയ്ക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിന്റെ പേരിൽ പ്രകോപിതനായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകത്തിനു ശേഷം അനന്തു പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പട്ടണക്കാട് സബ് ഇൻസ്പെക്ടറായിരുന്ന അമൃതരംഗനാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് സബ് ഇൻസ്പെക്ടർ ജിജിൻ ജോസഫ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അംബികാകൃഷ്ണൻ, അഡ്വ. അഖിലാകൃഷ്ണൻ എന്നിവർ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.
Content Highlights: youth gets nine year improsonment and fine for murdering grandma
Published: 22 Feb 2026, 07:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented