കോതമംഗലം: വിൽപനയ്ക്ക് കയ്യിൽ കരുതിയ ബ്രൗൺ ഷുഗറും കഞ്ചാവുമായി ഇതരസംസ്ഥാന സ്വദേശി പിടിയിൽ. കോതമംഗലം എക്‌സൈസ് റേഞ്ച് ടീമാണ് പശ്ചിമ ബെംഗാൾ സ്വദേശി മോണ്ടൽ മജ്ബൂർ (50) അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയിലെ രാത്രികാല സ്‌ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്‌സൈസ് റേഞ്ച് ടീം, എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടെയാണ് നെല്ലിക്കുഴി ഭാഗത്ത് വെച്ച് വില്പനക്ക് കൈവശം വെച്ച ബ്രൗൺ ഷുഗർ- 0.691ഗ്രാം, കഞ്ചാവ് 30 ഗ്രാം എന്നിവ മോണ്ടൽ മജ്ബൂറിൽനിന്ന് പിടിച്ചെടുത്തത്.
എക്‌സൈസ് ഇൻസ്പെക്ടർ(ജി) ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ ഷമീർ വി.എ., സിവിൽ എക്‌സൈസ് ഓഫീസർമാരായ വികാന്ത് പി.വി., ഉബൈസ് പി.എം., വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റെൻസി കെ.എ., കബിരാജ് എന്നിവർ പട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.
Content Highlights: west bengal native arrested with heroin and ganja in kothamangalam
Published: 06 Feb 2026, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented