
വാഗമണിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവ് പോലീസ് പരിശോധിക്കുന്നു
വാഗമൺ: വാഹനാപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 440 ഗ്രാം കഞ്ചാവ് കണ്ടെത്തി. കാർ യാത്രക്കാരായ യുവാക്കളെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ കണിയാംകുന്നിൽ മുഹമ്മദ് സാലിം, തടവനാൽ നാഫിൻ എന്നിവരെയാണ് വാഗമൺ പോലീസ് ഞായറാഴ്ച രാവിലെ പിടികൂടിയത്.
ഇവരുടെ കാർ വാഗമൺ ടൗണിൽ പ്രദേശവാസിയുടെ ബൈക്കിൽ തട്ടി. ഇതേത്തുടർന്ന് യുവാക്കളും നാട്ടുകാരുമായി വാക്കുതർക്കം ഉണ്ടായി. ഇതറിഞ്ഞാണ് വാഗമൺ പോലീസ് സ്ഥലത്തെത്തിയത്.
കാർ പരിശോധിച്ചപ്പോൾ ഒളിപ്പിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തി. ഇത് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികൾ കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണോ എന്നും ഇവരുടെ സംഘത്തിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: A car-bike argument in Wagamon led police to find 440g of cannabis in a car, resulting in the arrest of two youths. Investigation ongoing.
Published: 13 Oct 2025, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented