
മുംബൈ: മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 19-കാരനെ കുത്തിക്കൊന്നു. താനെ മുംബ്ര സ്വദേശിയായ സൂഫിയാന് ഷേഖ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശംസുദ്ദീന്‍ സയ്യിദ്, ഇമ്രാന് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരുപ്രതിയായ ആസിഫ് ഒളിവിലാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം കൈയാങ്കളിയിലെത്തി. ആസിഫ് സൂഫിയാനെ പിടിച്ചുവെയ്ക്കുകയും ഈ സമയം മറ്റൊരു പ്രതിയായ ഇമ്രാന് കത്തിയുമായി വരികയുമായിരുന്നു. തുടര്‍ന്ന് ഇമ്രാന് കൈമാറിയ കത്തി ഉപയോഗിച്ച് ശംസുദ്ദീനാണ് സൂഫിയാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വയറില്‍ മൂന്നുതവണ കുത്തേറ്റ സൂഫിയാനെ പിന്നീട് കല്‍വാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളില്‍ രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. ഒളിവില്‍പോയ ആസിഫിനായി തിരച്ചില്‍ തുടരുകയാണ്.
Content Highlights: teen stabbed to death during playing ludo game
Published: 16 Jul 2024, 03:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented