മലപ്പുറം/ പുറത്തൂർ: പതിനഞ്ചുവയസ്സുകാരിയായ സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ. പുറത്തൂർ പഞ്ചായത്ത് ഓഫീസിനു സമീപം തരിക്കാനകത്ത് മുനീബ്റഹ്മാനെ(മുനീബ് മഖ്ദൂമി-40)യാണ് തിരൂർ സി.ഐ. എം.കെ. രമേഷ് അറസ്റ്റുചെയ്തത്.
കാവിലക്കാടുള്ള മുനീബിന്റെ തറവാട്ടുവീട്ടിൽവെച്ച് മന്ത്രവാദചികിത്സയടക്കം നടത്തിവരുകയായിരുന്നു. ഇവിടെവെച്ച് വിദ്യാർഥിയെ പലതവണ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അധ്യാപകർ ചൈൽഡ്ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സി.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
Content Highlights: sexual assault to minor arrested
Published: 16 Jun 2024, 07:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented