തളിപ്പറമ്പ്: ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. 

To advertise here,

ഇവരില്‍നിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു. യു.പി. സിദ്ധാര്‍ഥ് നഗറിലെ അബ്ദുള്‍ റഹ്‌മാന്‍ അന്‍സാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരിമ്പത്തെ വാടകവീട്ടിലായിരുന്നു പ്രതികള്‍ താമസിച്ചത്.

അന്യസംസ്ഥാനക്കാരുള്‍പ്പെടെ രാത്രിയിലും ഈ വീട്ടിലെ സന്ദര്‍ശകരായെത്തുന്നത് കണ്ട് സംശയംതോന്നിയ പരിസരവാസികള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. എസ്.ഐ. പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവര്‍ മുജീബ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

• അബ്ദുള്‍ റഹ്‌മാന്‍ അന്‍സാരി, മോനറ ബീഗം