ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്അറുവംപേട്ട് സ്വദേശി ചിലമ്പരശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്.

To advertise here,

രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്.

ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ ഗര്‍ഭം ധരിച്ചത്. വിവാഹത്തിനുശേഷവും റോജ ഈ ബന്ധം തുടര്‍ന്നുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും സംഭവത്തിന് ശേഷം അറസ്റ്റിലായ ചിലമ്പരശന്‍ പോലീസിന് മൊഴി നല്‍കി.