കൊച്ചി: 10 കിലോ കഞ്ചാവ് കടത്തിയ കേസില്‍ തടവില്‍ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയയാള് ഒന്‍പത് കിലോ കഞ്ചാവുമായി വീണ്ടും എക്സൈസ് പിടിയില്‍. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണിയെ (35) യാണ് എറണാകുളം എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ആര്. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം വടുതല പാലം റോഡിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുന്നതിനിടെ 1.2 കിലോ ഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു. എക്സൈസ് എത്തുമ്പോള്‍ ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ അക്രമാസക്തനായി.
കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് പിന്തുടര്ന്ന് പിടികൂടി. തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.
Content Highlights: A man recently released from jail for drug trafficking was arrested again with 9kg of cannabis
Published: 18 Jul 2025, 07:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented