ചെറായി: മതപഠനക്ലാസിലെ ഏഴും ഒന്‍പതും വയസ്സുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ചെറായി അല്‍ മദ്രസത്തുല്‍ ഫലാഹിയ മദ്രസയിലെ അധ്യാപകനായ കാക്കനാട് തെങ്ങോട് പുതുമനപ്പറമ്പില്‍ യൂസഫി (44) നെ മുനമ്പം പോലീസാണ് അറസ്റ്റ് ചെയ്തത്.

To advertise here,

മദ്രസയ്ക്കകത്തും പുറത്തും വെച്ച് പലതവണ ഇയാള്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുനമ്പം പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.