കുന്നംകുളം (തൃശ്ശൂർ): സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിക്കുന്നതായി പരാതി. ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരേ കുന്നംകുളം പോലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയുടെ അശ്ലീലചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ആദ്യം അറിയുന്നത്. തുടർന്ന് സംശയം തോന്നി പ്രതിയുടെ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് നാൽപ്പതോളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ഫോണിൽനിന്നും കണ്ടെത്തിയത്. ഈ ചിത്രങ്ങൾ പണം വാങ്ങി സാമൂഹിക മാധ്യമങ്ങൾ വഴി പ്രതി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവമറിഞ്ഞ നാട്ടുകാർ യുവാവിനെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. കൂടുതൽ സ്ത്രീകളുടെ ചിത്രം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് അന്വേഷണം നടത്തിവരികയാണ്.
Content Highlights: Police case registered against a Chovvannur native for morphing women's photos., Accused was caught selling obscene content via social media platforms., Forty morphed photos of women recovered from the suspect's mobile phone., Local residents intervened and handed over evidence to Kunnamkulam police., Ongoing investigation into the extent of the digital crime.
Published: 03 Jul 2026, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented