കോഴിക്കോട്: കാൽനടയാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലുൾപ്പെട്ട ഒരാൾ അറസ്റ്റിൽ. വയനാട് പനമരം സ്വദേശി ഗണപതി കൊള്ളി വീട്ടിൽ കൃഷ്ണമോഹൻ (35) ആണ് പിടിയിലായത്. വയനാട്ടിൽനിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

To advertise here,

ഏപ്രിൽ 10-ന് രാത്രി ഒൻപതിന് കോഴിക്കോട് മാവൂർ റോഡ് രാജാജി ജങ്‌ഷനിൽനിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ പാലക്കാട് സ്വദേശിയായ വി.കെ. വിബീഷിന്റെ മൊബൈൽ ഫോണാണ് കൃഷ്ണമോഹൻ തട്ടിപ്പറിെച്ചടുത്തത്.

ബസിലും ലോറിയിലും ഇയാൾ ഡ്രൈവറായി ജോലിചെയ്യാറുണ്ട്. പോലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൃഷ്ണമോഹൻ അയൽസംസ്ഥാനങ്ങളിലേക്ക് ലോറിയിൽ ഡ്രൈവറായി പോവുകയായിരുന്നു.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.

എസ്ഐ എൻ. ലീല, സാബുനാഥ്, എഎസ്ഐ എം.വി. ശ്രീകാന്ത്, സിപിഒമാരായ അബ്ദുൾ സമ്മദ്, കെ.പി. സനൂപ്, പി.കെ. രജീഷ്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.