കോട്ടയം: തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കോട്ടയം ഇന്ദ്രപ്രസ്ഥം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (70), ഭാര്യ ഡോ. മീര (67) എന്നിവരുടെ സംസ്കാരം ഞായറാഴ്ച നടക്കും.
രാവിലെ എട്ടിന് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ പത്തുവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവാതുക്കലിലുള്ള വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം. വിദേശത്തായിരുന്ന മകൾ ഗായത്രി വെള്ളിയാഴ്ച വീട്ടിലെത്തി.
അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന പ്രതി അമിത്ത് ഉറാങ്ങിനെ(24) തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ വെള്ളിയാഴ്ച കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ചിരുന്നു. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും.
Content Highlights: Couple`s funeral in Kottayam today after brutal double murder
Published: 27 Apr 2025, 09:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented