കഞ്ചിക്കോട്: ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ ഗുണ്ടാനേതാവ് അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ, വാളയാർ പോലീസിന്റെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കഞ്ചിക്കോട് കെടിസി മൈത്രി നഗറിൽ ഷാഹിനാണ് (35) അറസ്റ്റിലായത്. ഷാഹിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മണികണ്ഠനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ചിക്കോട്ടെ വ്യാപാരസ്ഥാപനത്തിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന്റെ ഭാഗമായി കഴിഞ്ഞദിവസം കഞ്ചിക്കോട് ശിവക്ഷേത്രത്തിനുസമീപം സുഹൃത്തുക്കൾ ഒത്തുകൂടിയപ്പോഴാണ് തർക്കമുണ്ടായത്.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: A notorious gangster, out on bail for a previous offense, has been arrested for assaulting his friend with a liquor bottle in Kanchikode, Kerala. Read the full story.
Published: 25 Nov 2025, 06:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented