തിരുവനന്തപുരം: സഹോദരിയുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് നെയ്യാറ്റിൻകര റൂറൽ എസ്.പി. കെ.എസ്. സുദര്‍ശന്‍. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴികള്‍ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാല്‍ മാത്രമേ പറയാനാകൂ എന്നും എസ്.പി. കൂട്ടിച്ചേർത്തു. 

To advertise here,

വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ശ്രീതുവിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴികള്‍ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാല്‍ മാത്രമേ പറയാനാകൂ. മൊബൈല്‍ ഫോണ്‍ സാങ്കേതികമായ പരിശോധനയ്ക്ക് അയയ്ക്കും. വാട്‌സാപ്പ് ചാറ്റ് മുഴുവന്‍ വീണ്ടെടുക്കാൻ സാധിക്കും. ഡിലീറ്റ് ചെയ്ത് കഴിഞ്ഞാലും ചാറ്റ് ലഭിക്കും. ബാക്കി കേസില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും അന്വേഷിണവിധേയമാക്കും. പ്രതി പറയുന്ന കാരണം അതുപോലെ പറയാന്‍ കഴിയില്ല. കുറ്റം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും എസ്.പി. കൂട്ടിച്ചേർത്തു. 

വ്യാഴാഴ്ച രാവിലെയാണ് ബാലരാമപുരം കോട്ടുകാൽക്കോണം വാറുവിളാകത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകൾ ദേവേന്ദുവിനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരിയോടുള്ള പകയാണ് കുഞ്ഞിനെ കൊല്ലാൻ കാരണമെന്ന് പ്രതി ഹരികുമാർ നൽകിയ മൊഴി. 

വ്യാഴാഴ്ച വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഇളയകുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതുവാണ് അതിരാവിലെ അയൽക്കാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തി വീട്ടുമുറ്റത്തെ കിണർ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബന്ധുക്കളെ സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യംചെയ്തപ്പോൾ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ കുറ്റം സമ്മതിച്ചു.