കട്ടപ്പന: നഗരത്തിൽ ഇടശേരി ജങ്ഷന് സമീപം മദ്യലഹരിയിൽ സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പം പള്ളിവാസൽ രമേശ് പാണ്ഡ്യൻ (44) ആണ് അറസ്റ്റിലായത്. പുനലൂർ വെഞ്ചേമ്പ് പുത്തൻവീട്ടിൽ ശാന്തൻ (60) ആണ് കൊല്ലപ്പെട്ടത്.

To advertise here,

ഇരുവരും നഗരത്തിൽ ചെറിയ ജോലികൾ ചെയ്തും ആക്രി പെറുക്കി വിറ്റും ജീവിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രശാന്തനെ രമേശ് പാണ്ഡ്യൻ കൊലപ്പെടുത്തുകയുമായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തൻ്റെ മൃതദേഹം സമീപത്തെ വ്യാപാരികൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മരണകാരണം തലയ്ക്കേറ്റ പരിക്കാണെന്നാണ് സംശയം.