മരട് (എറണാകുളം): സെക്സ് റാക്കറ്റ് കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാത്തലവൻ ആലുവ കമ്പനിപ്പടി സ്വദേശി ഔറംഗസീബ് (നൗഫൽ-51) അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
സാമൂഹിക മാധ്യമത്തിലൂടെ അതിജീവിതയുടെ പേരടക്കം പറഞ്ഞ് അപമാനിച്ചെന്ന പരാതിയിലാണ് മരട് പോലീസ് നൗഫലിനെ അറസ്റ്റ് ചെയ്തത്.
മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് മരട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പ്രതിയായ തന്റെ ലിവിങ് ടുഗദർ പാർട്ണറെ ഒഴിവാക്കണം എന്നായിരുന്നു ഔറംഗസീബിന്റെ ആവശ്യം.
ഇയാളുടെ സുഹൃത്ത് ഉൾപ്പെടെ ആറുപേരായിരുന്നു അറസ്റ്റിലായത്. അതിജീവിതയെയും മറ്റു പ്രതികളെയും പേരെടുത്തു പറഞ്ഞായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്.
Content Highlights: Notorious gang leader Aurangzeb (Naufal) arrested by Maradu police., Accused of threatening and defaming a sex racket case survivor on social media., Demanded the removal of his living-together partner's name from the sex racket case., Accused has a history of multiple criminal cases.
Published: 19 Oct 2026, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented