ഇന്ന് രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയിൽനിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.

സീതത്തോട്: ഗവി-മീനാറിൽ വനത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അംഗനവാടി ഹെൽപ്പറായ 32 വയസ്സുകാരിയുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ വനത്തിലെ തോടിന്റെ കരയിൽ കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിനിയായ യുവതി ഗവിയിലാണ് താമസം. ഇന്ന് രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയിൽനിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മൂന്നുകിലോമീറ്റർ അകലെയാണ് അംഗനവാടി. ഇവിടേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ അംഗനവാടിയിലേക്ക് പോയ ഇവർ എന്തോ കടിച്ചെന്ന് പറഞ്ഞ് തമിഴ്നാട്ടിലുള്ള ഇവരുടെ അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അച്ഛൻ തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാട്ടുചോലയുടെ കരയിൽ കണ്ടെത്തിയത്. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലായിരുന്നു. സ്ഥലത്ത് മൽപിടുത്തം നടന്നതിന്റെ സൂചനയുള്ളതായി ദൃക്‌സക്ഷികൾ പറഞ്ഞു.
യുവതി അംഗനവാടിയിലേക്ക് പോയതിന് പിന്നാലെ ഒരു ആദിവാസി യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാതായും സാക്ഷികൾ പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂഴിയാർ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മരിച്ച യുവതിയുടെ ഭർത്താവ് ഗവിയിലെ തോട്ടം തൊഴിലാളിയാണ്. ഒരു കുട്ടിയുണ്ട്.
Content Highlights: 34-year-old Menaka, an Anganwadi helper, found dead in the forest near Meenar., Victim was traveling from Gavi to Meenar when the incident occurred., Suspicious circumstances including signs of struggle reported by locals., Police have taken a suspect into custody for questioning., Official cause of death pending post-mortem and detailed investigation.
Published: 18 Jun 2026, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented