പാപ്പിനിശ്ശേരി: എമ്പുരാന് സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്ത പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനം വളപട്ടണം പോലീസ് അടച്ചുപൂട്ടി. സ്ഥാപനം നടത്തിപ്പുകാരായ വി.കെ.പ്രേമന് (56), സി.വി.രേഖ (43) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്ന് വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.സുമേഷ് പറഞ്ഞു.
ടോറന്റ് ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്താണ് ആവശ്യക്കാര്‍ക്ക് ചിത്രത്തിന്റെ പകര്‍പ്പ് നല്‍കിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
റിലീസ് ദിവസം തന്നെ ഇവര്‍ക്ക് വ്യാജ പ്രിന്റ് ലഭിച്ചിരുന്നതായും പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ജനസേവനകേന്ദ്രമായ തംബുരു എന്ന സ്ഥാപനത്തില്‍നിന്ന് പോലീസ് സംഘം വ്യാജ പതിപ്പ് പിടിച്ചെടുത്തത്. വളപട്ടണം എസ്എച്ച്ഒ ബി.കാര്‍ത്തിക്, ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Content Highlights: empuraan movie piracy police seized shop in kannur
Published: 03 Apr 2025, 09:35 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented