കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന വജ്രം പിടിച്ചെടുത്തു. എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വജ്രം പിടികൂടിയത്.
ഡിആര്‍ഐയ്ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ വിശദമായി പരിശോധിച്ചതോടെയാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് വജ്രം കണ്ടെടുത്തത്. മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വജ്രം എവിടെനിന്നെത്തിച്ചു, ആര്‍ക്ക് കൈമാറാനുള്ള നീക്കമായിരുന്നു, ഇടനിലക്കാരുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അധികൃതര്‍ വിശദമായി അന്വേഷണം നടത്തും.
Content Highlights: diamond worth two crore siezed from malappuram native at kochi airport
Published: 14 Oct 2025, 09:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented