ബെംഗളൂരു: കൊണനകുണ്ടെയിൽ മലയാളിവിദ്യാർഥികളെ ആക്രമിച്ച് കവർച്ച. വെള്ളിയാഴ്ച അർധരാത്രിയിലാണ് സംഭവം. പാവമ്മ നഗറിലെ ബി.ജി. റോഡിലെ വാടകവീട്ടിൽ താമസിക്കുന്ന മൂന്ന് വിദ്യാർഥികളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.

To advertise here,

മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ഇവർ മൂന്ന് മൊബൈൽ ഫോണുകൾ കവർന്നു. തുടർന്ന് പ്രതികളിലെ ഒരാളുടെ നമ്പറിലേക്ക് ഭീഷണിപ്പെടുത്തി 10,000 രൂപ ഗൂഗിൾ പേ വഴി അയപ്പിച്ചു.

സ്വകാര്യ കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികളാണ് കവർച്ചയ്ക്കിരയായത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. മുൻവാതിൽ പൂട്ടിയിരുന്നെങ്കിലും പ്രതികൾ പിൻവശത്തുകൂടിയാണ് അകത്തുകടന്നതെന്നും ഇവർ തമിഴിലാണ് സംസാരിച്ചതെന്നും പോലീസ് പറഞ്ഞു.

സംഭവത്തിൽ കൊണനകുണ്ടെ പോലീസ് കേസെടുത്തു. പണമയച്ച നമ്പർ കേന്ദ്രീകരിച്ചും സമീപത്തെ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.