ബെംഗളൂരു: ഡെലിവറി ഏജന്റിനെ മലയാളി യുവാവ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ സ്കൂട്ടർ കാറിൽ ഉരസിയതിന്റെ പേരിലുണ്ടായ തർക്കം. കൊല്ലപ്പെട്ട ദർശനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടർ മലപ്പുറം സ്വദേശി മനോജ്കുമാറിന്റെ കാറിൽ ഉരസിയതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. കാറിന്റെ വശത്തെ കണ്ണാടിക്ക് കേടുപാടുണ്ടായി. ഇതിൽ തർക്കമുണ്ടായപ്പോൾ, ഡെലിവറി ചെയ്യേണ്ട സാധനം നൽകാൻ വൈകുമെന്നതിനാൽ മനോജ്കുമാറിനോട് ക്ഷമാപണം നടത്തി ദർശൻ യാത്ര തുടർന്നു. എന്നാൽ, മനോജ് കുമാർ കാറിൽ പിന്തുടരുകയും ദർശനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മനോജ് കുമാറിന്റെ ഭാര്യയും കശ്മീർ സ്വദേശിനിയുമായ ആരതി ശർമയും (30) അറസ്റ്റിലായി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗത്ത് ബെംഗളൂരുവിലെ നടരാജ ലേ ഔട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് ദർശനും സുഹൃത്ത് വരുണും അപകടത്തിൽപ്പെടുകയായിരുന്നു. കാർ നിർത്താതെപോയി. സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ മനോജ്കുമാറും ഭാര്യയുമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇവരെ ചോദ്യംചെയ്തതിൽനിന്ന് റോഡിലെ തർക്കത്തിന്റെ പ്രതികാരമായി ദർശൻ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിപ്പിക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.
ബെംഗളൂരുവിലെ കളരിപ്പയറ്റ് കേന്ദ്രത്തിലെ പരിശീലകനാണ് മനോജ് കുമാർ(32). മരിച്ച ദർശൻ കെംപത്തള്ളി സ്വദേശിയാണ്.
Content Highlights: A dispute over a scooter scraping a car led to a fatal attack on a delivery agent in Bengaluru. A Malayali youth is arrested.
Published: 31 Oct 2025, 08:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented