
കണ്ടെടുത്ത പണവുമായി അന്വേഷണ സംഘം | Photo: PTI
ബെംഗളൂരു: ബെംഗളൂരുവിൽ എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ ഏഴുകോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളും ഒരു മുൻ സിഎംഎസ് ജീവനക്കാരനും എടിഎം ക്യാഷ് റീഫിൽ വാനിന്റെ ചുമതലക്കാരനും ഉൾപ്പെടുന്നുവെന്ന് പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കേസിൽ ഉൾപ്പെട്ടവർക്ക് അകത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോൺസ്റ്റബിളിലേക്കും മറ്റു പ്രതികളിലേക്കും അന്വേഷണസംഘമെത്തിയത്. കൊള്ളയടിച്ച പണത്തിൽനിന്ന് 5.76 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.
ക്യാഷ് റീഫിൽ വാനുകളുടെ നടത്തിപ്പ് ചുമതലയുള്ള സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡ് എന്ന കമ്പനിയിലെ മുൻ ജീവനക്കാരനെയും പോലീസ് കോൺസ്റ്റബിളിനെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. അടുത്തിടെ സിഎംഎസിൽനിന്ന് രാജി വെച്ച ജീവനക്കാരന് പോലീസ് കോൺസ്റ്റബിളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കവർച്ചയ്ക്കിടെ കോൺസ്റ്റബിളും മുൻ സിഎംഎസ് ജീവനക്കാരനും പലതവണ പരസ്പരം വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ഇരുവരുടെയും കോൾ വിവരങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ, കുറ്റകൃത്യത്തിന് മുമ്പുള്ള ദിവസങ്ങളിലും പ്രതികൾ സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി വ്യക്തമായി. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം ചിറ്റൂർ ജില്ലയിലെ തിരുപ്പതിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും കേസിൽ നിർണായക തെളിവായി.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയായിരുന്നു കവർച്ച.
Content Highlights: Three arrested in ₹7.11 crore ATM cash van robbery. Includes police constable & former employee. Over ₹5.76 crore recovered. Insider link uncovered.
Published: 22 Nov 2025, 05:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented