കൊച്ചി: പനമ്പിള്ളിനഗര്‍ ഭാഗത്ത് രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ നിരന്തരം ശല്യംചെയ്തിരുന്ന യുവാവ് പിടിയില്‍. ഷാഡോ പോലീസാണ് സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന എന്‍ജിനീയറായ കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശിയായ ചെറുകുന്നത്ത് വീട്ടില്‍ ഇമ്മാനുവലിനെ (31) പിടികൂടിയത്. മൂവാറ്റുപുഴയിലെ സ്ഥാപനത്തിലാണ് ഇയാള്‍ എന്‍ജിനീയറായി ജോലിചെയ്യുന്നത്.
സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി കറങ്ങിനടന്നാണ് സ്ത്രീകളെ ശല്യംചെയ്തിരുന്നത്. പരാതി പതിവായതോടെ സിറ്റി പോലീസ് കമ്മിഷണര്‍ മഫ്തി പോലീസിനെ നിയോഗിക്കുകയായിരുന്നു. ഷാഡോ പോലീസ് രഹസ്യനിരീക്ഷണം നടത്തിയാണ് ഇമ്മാനുവലിനെ പിടികൂടിയത്.
Content Highlights: an engineer arrested in kochi for molesting woman
Published: 02 Apr 2022, 10:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented