കൊച്ചി:   ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാവരും ആഗ്രഹിച്ച വിധിയാണ് കോടതിയില്‍നിന്നുണ്ടായതെന്ന് കേസിലെ സാക്ഷിയും ചുമട്ടുത്തൊഴിലാളിയുമായ താജുദ്ധീന്‍.

To advertise here,

''പ്രതിക്ക് വധശിക്ഷ കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട്. പറ്റുമെങ്കില്‍ നാളെത്തന്നെ അത് നടപ്പിലാക്കണം. വെറുതെ വൈകിച്ച് അവന് തീറ്റ കൊടുത്തിട്ട് എന്തിനാണ്. കേസ് അന്വേഷിച്ച എല്ലാ പോലീസുകാര്‍ക്കും നന്ദിയുണ്ട്, ആ പെണ്‍കുട്ടിയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്'', അദ്ദേഹം പറഞ്ഞു. 

ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കേസിലെ നിര്‍ണായകസാക്ഷിയായ താജുദ്ധീന്‍ ആലുവ മാര്‍ക്കറ്റില്‍ മധുരം വിതരണംചെയ്താണ് സന്തോഷം പങ്കിട്ടത്.

placeholder
താജുദ്ധീന്‍ ആലുവ മാര്‍ക്കറ്റില്‍ മധുരം വിതരണംചെയ്യുന്നു | ഫോട്ടോ: ജയ്‌വിന്‍ ടി. സേവ്യര്‍ / മാതൃഭൂമി

ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും പൂത്തിരികള്‍ കത്തിച്ചും ആഘോഷംനടത്തി. 

placeholder
പ്രതിക്ക് വധശിക്ഷ വിധിച്ച വാര്‍ത്തയറിഞ്ഞ് ആലുവ മാര്‍ക്കറ്റില്‍ തൊഴിലാളികളും നാട്ടുകാരും പൂത്തിരി കത്തിച്ച് ആഹ്ലാദംപ്രകടിപ്പിക്കുന്നു | ഫോട്ടോ: ജയ്‌വിന്‍ ടി. സേവ്യര്‍ / മാതൃഭൂമി