കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച ദിവസത്തിന് പ്രത്യേകതകളേറെ. നവംബര്‍ 14-ന് രാജ്യം ശിശുദിനം ആഘോഷിക്കുന്ന വേളയിലാണ് കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് പാഠമാകുന്ന വിധി എറണാകുളം പോക്‌സോ കോടതി പ്രഖ്യാപിച്ചത്. മാത്രമല്ല, രാജ്യത്ത് പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസില്‍ ശിക്ഷാവിധി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനായി 2012-ലാണ് പോക്‌സോ നിയമം (POCSO- Protection of Children from Sexual Offences Act 2012) രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. 2012 ജൂണ്‍ 19-ന് നിയമനിര്‍മാണം നടന്നു. 2012 നവംബര്‍ 14-ന് പോക്‌സോ നിയമം രാജ്യത്ത് പ്രാബല്യത്തിലായി.
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിനിരയാകുന്ന 18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും ഈ നിയമം സംരക്ഷണം നല്‍കുന്നു. കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് പോക്‌സോ നിയമത്തിലുള്ളത്. 2019-ലെ ഭേദഗതി പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ വിധിക്കാമെന്നും ഉത്തരവുണ്ടായി.

ആലുവ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിനെ എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ അഭിനന്ദിക്കുന്നു | ഫോട്ടോ: അഭിലാഷ് ചിറക്കടവ്/ മാതൃഭൂമി
പോക്‌സോ നിയമം പ്രാബല്യത്തില്‍വന്നതിന് പിന്നാലെ കുട്ടികള്‍ ഇരയാകുന്ന ലൈംഗികപീഡന കേസുകളിലെ നടപടികളില്‍ വലിയ മാറ്റങ്ങളാണ് വന്നത്. പോക്‌സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതികള്‍ വരെ സ്ഥാപിക്കപ്പെട്ടു. ഒട്ടേറെ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി കടുത്ത ശിക്ഷാവിധികളുമുണ്ടായി. ഈ കേസുകളുടെ ചരിത്രത്തിലേക്കാണ് ആലുവയിലെ കേസും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
Content Highlights: aluva girl rape and murder case verdict on childrens day and pocso act 11th year
Published: 14 Nov 2023, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented