ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളിയെ പോലീസ് പിടികൂടി. അസം നൗഗാൺ സ്വദേശി സൈദുൽ ഇസ്‍ലാ (26) മിനെയാണ് ആലുവ പോലീസ് പിടികൂടിയത്.

To advertise here,

അസമിൽനിന്ന് എട്ടിന് വൈകീട്ട് ട്രെയിൻ മാർഗമാണ് ഇയാൾ ആലുവയിലെത്തിയത്. പോലീസ് പരിശോധന നടക്കുന്നുണ്ടെറിഞ്ഞ ഇയാൾ 20 ലക്ഷം രൂപ വില വരുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചുപോകുകയായിരുന്നു. രാത്രിതന്നെ അസമിലേക്ക് കടന്നു. സി.സി.ടി.വി. ഉൾപ്പെടെയുള്ളവ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ കഴിഞ്ഞ ദിവസം തിരികെ കരിമുകൾ ഭാഗത്ത് എത്തിയിരുന്നു. ഉടനെ പോലീസ് പിടികൂടുകയായിരുന്നു.

ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ. രഞ്ജിത് മാത്യു, എ.എസ്.ഐ.മാരായ കെ.എ. നൗഷാദ്, സി.എ. നിയാസ്, സി.പി.ഒ.മാരായ മാഹിൻഷാ അബൂബകർ, പി.എസ്. സിറിൽ, മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.