പാറ്റ്‌ന: ബിഹാറിലെ പാറ്റ്‌നയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ എട്ടു പേര്‍ മരിച്ചു. വ്യാജമദ്യം കഴിച്ച് ഗുരുതര നിലയിൽ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
2016-ല്‍ മദ്യം നിരോധിച്ച ശേഷം ബിഹാറില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വ്യാജമദ്യ ദുരന്തങ്ങളില്‍ ഏറ്റവും പുതിയതാണ് ഇപ്പോഴത്തെ സംഭവം. നേരത്തെ ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
നേരത്തെ ബിഹാറിലെ സരണ്‍ ജില്ലയില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 40 പേര്‍ മരിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാറിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. അതേസമയം, മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം സര്‍ക്കാരിനെതിരെയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കുറ്റപ്പെടുത്തിയിരുന്നു.
മദ്യനിരോധനമല്ല വിഷമദ്യദുരന്തങ്ങള്‍ക്കു കാരണമെന്നും മദ്യം അനുവദനീയമായ സംസ്ഥാനങ്ങളിലും വിഷമദ്യ ദുരന്തങ്ങള്‍ നടക്കാറുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണമാണ് ആവശ്യമെന്നും നിതീഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: 8 dead and 25 hospitalised after consuming illicit liquor in bihar
Published: 15 Apr 2023, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented