
ടാറ്റ മോട്ടോഴ്സ് കഴിഞ്ഞവര്ഷം പ്രഖ്യാപിച്ച യാത്രാ-വാണിജ്യ വാഹനവിഭാഗങ്ങളെ പ്രത്യേകമാക്കാനുള്ള നടപടികള് ഈവര്ഷം മേയ്-ജൂണ് മാസങ്ങളിലായി പൂര്ത്തിയായേക്കും. ഇന്ത്യന് യാത്രാവാഹന വിപണിയില് ദീര്ഘകാലാടിസ്ഥാനത്തില് സഹകരിച്ചുപ്രവര്ത്തിക്കുന്നതിന് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്കൂടി ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പങ്കാളിത്തം സംബന്ധിച്ച് വിവിധ കമ്പനികളുമായി ചര്ച്ചകള് നടന്നുവരുന്നതായും ഇക്കാര്യത്തില് തീരുമാനമൊന്നുമായിട്ടില്ലെന്നും കമ്പനിയുടെ സി.എഫ്.ഒ. പി. ബാലാജി വ്യക്തമാക്കി. പങ്കാളിത്തം സംബന്ധിച്ച് ദേശീയ കമ്പനിനിയമ ട്രിബ്യൂണലിന്റെ (എന്.സി.എല്.ടി.) അനുമതി ആവശ്യമാണ്. ഇതിനുമുമ്പ് ഓഹരിയുടമകളില്നിന്ന് പദ്ധതിക്ക് അംഗീകാരം തേടാന് എന്.സി.എല്.ടി. നിര്ദേശിച്ചിട്ടുണ്ട്.
മാര്ച്ച് അഞ്ചിന് ഇതിനായി പ്രത്യേക ജനറല് ബോഡി ചേരാന് കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തില് മറ്റുകമ്പനികളുമായി സഹകരിച്ചുപ്രവര്ത്തിക്കുന്നത് അനിവാര്യതയല്ല. എന്നാല്, ദീര്ഘകാലാടിസ്ഥാനത്തില് സുഗമമായി മുന്നോട്ടുപോകുന്നതിനാണ് ഇതേക്കുറിച്ച് ആലോചിക്കുന്നത്. സഹകരണത്തിന് ഓഹരിയുടമകളുടെ അനുമതിലഭിച്ചാല് എന്.സി.എല്.ടി.യെ വീണ്ടും സമീപിക്കും.
മൂന്നാംപാദത്തില് മികച്ച വില്പ്പനയുടെ പശ്ചാത്തലത്തില് കമ്പനിയുടെ ലാഭത്തില് 67.2 ശതമാനം വര്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്വര്ഷം ഇതേകാലയളവിലെ 1738.3 കോടിയില്നിന്ന് 2906.45 കോടിയായാണ് ലാഭവര്ധന. കമ്പനിയുടെ മൊത്തം വരുമാനം മുന്വര്ഷത്തെ അപേക്ഷിച്ച് 5.5 ശതമാനം ഉയര്ന്ന് 75,653 കോടി രൂപയായി.
ജഗ്വാര് ലാന്ഡ് റോവറിന്റെ വില്പ്പനയിലും കാര്യമായ പുരോഗതിയുണ്ട്. നികുതിക്കുമുമ്പ് 43.9 കോടി പൗണ്ട് (ഏകദേശം 4388 കോടി രൂപ) ആണ് ജഗ്വാറിന്റെ ലാഭം. മുന്വര്ഷം ഇതേകാലയളവിലുണ്ടായിരുന്ന 12.1 കോടി പൗണ്ടിനെക്കാള് (1209 കോടി രൂപ) 263 ശതമാനമാണ് വര്ധന. ചൈനയില് ജഗ്വാറിന്റെ വില്പ്പന 13.1 ശതമാനം ഉയര്ന്നതായും കമ്പനി വ്യക്തമാക്കി.
Content Highlights: Tata Motors Planning To Separate Passenger Vehicle And Commercial Vehicle Business
Published: 31 Jan 2021, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented