ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ സൈബർട്രക്കിന് ഇന്ത്യയിൽ വലിയ ഫാൻസ് ഉണ്ടെങ്കിലും കമ്പനി ഔദ്യോഗികമായി ഈ വാഹനം രാജ്യത്ത് അവതരിപ്പിച്ചിട്ടില്ല. എന്നാൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ചില സൈബർട്രക്കുകൾ മുംബൈ നിരത്തുകളിൽ ഉൾപ്പെടെ മുൻപ് കണ്ടിരുന്നു. ഇപ്പോഴിതാ ഈ വാഹനവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സാക്ഷാൽ സഞ്ജയ് ദത്ത് ആണ്. അടുത്തിടെ മുംബൈയിൽ അദ്ദേഹം ടെസ്‌ല സൈബർട്രക്കിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
താരം സഞ്ചരിച്ച ഈ വാഹനം ഇറക്കുമതി ചെയ്തതാണെന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ, ഇത് ദുബായ് വാഹനമാണെന്നാണ് സൂചന. കാർനെറ്റ് പെർമിറ്റ് വഴിയാണ് ഈ ഇലക്ട്രിക് വാഹനം രാജ്യത്തേക്ക് കൊണ്ടുവന്നിരിക്കാൻ സാധ്യത. ഇത് ആളുകൾക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇന്ത്യയിൽ ആറ് മാസത്തേക്ക് നികുതി നൽകാതെ ഓടിക്കാൻ അനുമതി നൽകുന്നു.
വാഹനപ്രേമിയായ സഞ്ജയ് ദത്തിന് വലിയ എസ്‌യുവികളോട് പ്രത്യേക ഇഷ്ടമുണ്ട്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെഴ്‌സിഡീസ്-മെയ്‌ബാക്ക് ജിഎൽഎസ് 600, ലാൻഡ് റോവർ ഡിഫൻഡർ, പഴയ തലമുറ റേഞ്ച് റോവർ തുടങ്ങിയ നിരവധി ലക്ഷ്വറി എസ്‌യുവികളും നടൻ്റെ കൈവശമുണ്ട്.
ലോങ് റേഞ്ച്, ഓൾ-വീൽ ഡ്രൈവ്, സൈബർബീസ്റ്റ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ടെസ്‌ല സൈബർട്രക്ക് ലഭ്യമാണ്. ഇവയിൽ, സൈബർബീസ്റ്റാണ് ഏറ്റവും ഉയർന്ന വേരിയന്റ്. ഇതിന് ഒറ്റ ചാർജിൽ ഏകദേശം 514 കിലോമീറ്റർ ഓടാൻ കഴിയും. 0-96 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വേണ്ടത് 2.6 സെക്കൻ്റ് മാത്രമാണ്. 209 കിലോമീറ്റർ ആണ് പരമാവധി വേഗത. അതേസമയം, ലോങ് റേഞ്ച് വേരിയൻ്റിന് ഒറ്റ ചാർജിൽ 582 കിലോമീറ്റർ വരെയാണ് റേഞ്ച്.
Content Highlights: Bollywood star Sanjay Dutt was seen in a Tesla Cybertruck in Mumbai. Explore the actor`s automotive passion & the unique features of this electric pickup.
Published: 17 Jan 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented