To advertise here,

പൂക്കോട്ടൂർ(മലപ്പുറം): കാഴ്‌ചക്കാർക്ക് ആവേശവും കൗതുകവുമുണർത്തി പൂക്കോട്ടൂരിൽ ഓഫ് റോഡ് ജീപ്പുകളുടെ വണ്ടിപ്പൂട്ട് മത്സരം. ബിൽക്കുൽ പൂക്കോട്ടൂർ ക്ലബും യുവജന കൂട്ടായ്‌മയും സംയുക്തമായി ഒരുക്കിയ മത്സരം കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. വനിതാ മത്സരാർഥികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 70 ടീമുകൾ പങ്കെടുത്തു.

വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേക മത്സരമുണ്ടായി. പൂക്കോട്ടൂർ മഞ്ചേരി റോഡിലുള്ള പാടത്തായിരുന്നു മത്സരം. ചെളിനിറഞ്ഞ ട്രാക്കിൽ കാളപ്പൂട്ടിനു സമാനമായ രീതിയിലായിരുന്നു വണ്ടിപ്പൂട്ട് മത്സരവും.

ഓരോ റൗണ്ടിലും വിവിധ ടാസ്‌കുകൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നവരാണ് ജേതാക്കൾ. അനസ് മണ്ണാർക്കാട്, ഷബീർ കൊപ്പം, മുബഷിർ മണ്ണാർക്കാട് എന്നിവർ പുരുഷവിഭാഗത്തിൽ ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി. വനിതകളിൽ ചിപ്പു ഒന്നാമതായി.

ഷബിൻ അക്ബർ അധ്യക്ഷതവഹിച്ചു. പി. ഉബൈദുള്ള എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ എം.ടി. അലി, കെ. ഇസ്‌മായിൽ, വാർഡംഗം ഹബീബ വല്യാപ്പു, കെ. മുഹമ്മദ് ബൈജു, കെ.എം. അക്ബർ, നവാഫ് കള്ളിയത്ത്, സാദിഖ് പൂക്കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

 

 

ബിൽക്കുൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ പൂക്കോട്ടൂർ പാടത്ത് നടന്ന വണ്ടിപ്പൂട്ട് മത്സരം