
കോഴിക്കോട്: ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുവരെ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായിനടത്തിയ രാത്രികാലപരിശോധനയില്‍ 788 വാഹനങ്ങള്‍ നിയമംലംഘിച്ചതായി കണ്ടെത്തി 19,33,700 രൂപ പിഴചുമത്തി. കോഴിക്കോട് നഗരത്തിലും നന്മണ്ട, കൊടുവള്ളി, ഫറോക്ക് ആര്‍.ടി. ഓഫീസുകളുടെ പരിധിയിലുമാണ് പരിശോധന.
ചൊവ്വാഴ്ച വെള്ളയിലില്‍ റീല്‍സ് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എ. നസീറിന്റെയും എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ്‌കുമാറിന്റെയും ട്രാഫിക്ക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ്ബാബുവിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നിയമലംഘനങ്ങള്‍
- ഹബീം ഉപയോഗിച്ചവര്‍- 172
- വാഹനംരൂപമാറ്റംവരുത്തിയവര്‍- 46
- അമിതഭാരം കയറ്റിയവര്‍- 07
- ഫിറ്റ്‌നസ്, നികുതി, പെര്‍മിറ്റില്ലാത്തവര്‍- 26
- വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചവര്‍- 03
- ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍-39
- മദ്യപിച്ച് വാഹനമോടിച്ചവര്‍-01
- മറ്റ് വിവിധതരത്തിലുള്ള ലംഘനങ്ങള്‍- 486
Content Highlights: MVD and Police conducted a night checking at calicut-fining 788 vehicles Rs 1933700 for violations
Published: 12 Dec 2024, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented