74,000 രൂപ മുടക്കിയാണ് ചേര്ത്തല ഡിപ്പോയിലെ ബസില് കഴിഞ്ഞദിവസം ഹൈ വോള്ട്ട് ശബ്ദസംവിധാനമൊരുക്കിയത്.

ചേർത്തല: ബജറ്റ് ടൂറിസം സെല്ലിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി. ബസിൽ പാട്ടുപാടാനും കേൾക്കാനുമായി യാത്രക്കാരുടെ സ്നേഹസമ്മാനം. യാത്രക്കാരുടെ കൂട്ടായ്മ 74,000 രൂപ മുടക്കിയാണ് ചേർത്തല ഡിപ്പോയിലെ ബസിൽ കഴിഞ്ഞദിവസം ഹൈ വോൾട്ട് ശബ്ദസംവിധാനമൊരുക്കിയത്.
സംസ്ഥാനത്തെ ബജറ്റ് ടൂറിസം സെൽ (ബി.ടി.സി.) സർവീസിൽ ഒന്നാം സ്ഥാനത്താണ് ഡിപ്പോ. ഏഴായിരത്തോളം യാത്രക്കാർ ഉൾപ്പെടുന്നതാണ് ചേർത്തല ബജറ്റ് ടൂറിസം സെൽ കൂട്ടായ്മ. ഇതിലെ അഞ്ഞൂറോളം സജീവാംഗങ്ങൾ ചേർന്ന് ഫ്രൻഡ്സ് ഓഫ് ബി.ടി.സി. എന്ന കൂട്ടായ്മയുമുണ്ട്. സ്ഥിരംയാത്രക്കാരായ 150 പേർ ചുക്കാൻ പിടിക്കുന്നു.
ഒരോമാസവും ശരാശരി 20-25 ഉല്ലാസയാത്രകൾ ചേർത്തലയിൽനിന്നു പോകുന്നുണ്ട്. യാത്രക്കാർ ഏറ്റെടുത്തതോടെ ഒരു പ്രത്യേക ബസ് തന്നെ അനുവദിച്ചു. ബജറ്റ് ടൂറിസം ട്രിപ്പ് ഇല്ലാത്ത ഘട്ടത്തിൽ മാത്രമാണ് ബസ്, മറ്റു സർവീസുകൾക്കു വിടുക.
സ്ഥിരം ശബ്ദസംവിധാനം ഇല്ലാത്തതിനാൽ ഉല്ലാസയാത്രകളിൽ താത്കാലിക ക്രമീകരണമാണ് ബസിൽ നടത്തിയിരുന്നത്. കൂട്ടായ്മ അംഗങ്ങളായ ടി. കണ്ണൻ, എൻ.എസ്. മുരളീധരൻ എന്നിവരും ബി.ടി.സി. ചേർത്തലയുടെ കോഡിനേറ്റർ ജിദീഷ് സിദ്ധാർഥനുമാണ് ശബ്ദസംവിധാനമൊരുക്കാൻ മുന്നിൽനിന്നത്.
ജീവനക്കാരായ കെ. ഗിരീഷ്, എം.കെ. രജീഷ്, എസ്.എസ്. സുമേഷ്, എൻ. രാജേന്ദ്രൻ എന്നിവരും സഹകരിച്ചു. ചേർത്തല ഡിപ്പോ സൂപ്രണ്ട് രശ്മി കെ. തോമസ് ശബ്ദസംവിധാനത്തിന്റ ഉദ്ഘാടനം നിർവഹിച്ചു.
Content Highlights: Passengers of Cherthala KSRTC budget tourism cell gifted a Rs 74,000 sound system., Cherthala depot ranks first in KSRTC's budget tourism cell services., The community 'Friends of BTC' consists of around 500 active members organizing 20-25 trips monthly.
Published: 25 Aug 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented