ന്ത്യൻ വിപണിയിൽ വിൽക്കുന്ന തങ്ങളുടെ എസ്‌യുവികളുടെ വില പരിഷ്കരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബ്രാൻഡിന്റെ ഐസിഇ (ICE) പോർട്ട്‌ഫോളിയോയിലെ ബൊലേറോ, എക്സ്-യു-വി 300, ഥാർ, സ്കോർപിയോ എൻ, എക്സ്-യു-വി 700 തുടങ്ങിയ മോഡലുകൾക്ക് 2.56 ലക്ഷം രൂപ വരെ വിലക്കുറവില്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും. സർക്കാർ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും അധിക ഉത്സവകാല ഡിസ്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ, ഡിസ്കൗണ്ടിന്റെ വേരിയന്റ് തിരിച്ചുള്ള കണക്കുകൾ ബ്രാൻഡ് നൽകിയിട്ടില്ല.

To advertise here,

മഹീന്ദ്ര ബൊലേറോ/ ബൊലേറോ നിയോ

ബൊലേറോ, ബൊലേറോ നിയോ മോഡലുകൾക്കാണ് ഈ നിരയിൽ ഏറ്റവും വലിയ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. ഇവയുടെ എക്സ്-ഷോറൂം വില 1.27 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. കൂടാതെ, 1.29 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും ചേരുമ്പോൾ മൊത്തം 2.56 ലക്ഷം രൂപയുടെ ലാഭം ലഭിക്കും. ബൊലേറോ ശ്രേണിയുടെ പ്രാരംഭ വില ഇപ്പോൾ 8.79 ലക്ഷം രൂപയാണ്.

മഹീന്ദ്ര എക്സ്-യു-വി 3XO

എക്സ്-യു-വി 3XO-യുടെ എക്സ്-ഷോറൂം വില 1.56 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. ഇതിനൊപ്പം 90,000 രൂപയുടെ അധിക ആനുകൂല്യങ്ങളുമുണ്ട്. ഇത് മൊത്തത്തിൽ 2.46 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളിലേക്കെത്തിക്കും.    വിലയിപ്പോൾ 7.28 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

മഹീന്ദ്ര ഥാർ

കരുത്തുറ്റ ഓഫ്-റോഡിങ് വാഹനമായ ഥാറിനും എക്സ്-ഷോറൂം വിലയിൽ 1.35 ലക്ഷം രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ അധിക ആനുകൂല്യങ്ങൾ 20,000 രൂപയിൽ പരിമിതപ്പെടുത്തി. ഥാറിനുള്ള മൊത്തം ആനുകൂല്യങ്ങൾ 1.55 ലക്ഷം രൂപ വരെയാണ്. 10.32 ലക്ഷം രൂപ മുതലാണ് എക്സ് ഷോറും വില ആരംഭിക്കുന്നത്.

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്
 
സ്കോർപിയോ ക്ലാസിക്കിന്റെ എക്സ്-ഷോറൂം വില മഹീന്ദ്ര 1.01 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. ഇതിനോടൊപ്പം 95,000 രൂപയുടെ അധിക ആനുകൂല്യങ്ങളും നൽകുന്നു. ഇത് മൊത്തം 1.96 ലക്ഷം രൂപയുടെ ലാഭത്തിന് തുല്യമാണ്. സ്കോർപിയോ ക്ലാസിക്കിന്റെ പ്രാരംഭ വില 12.38 ലക്ഷം രൂപയാണ്.

മഹീന്ദ്ര സ്കോർപിയോ എൻ

പുതിയ സ്കോർപിയോ എന്നിന്  വലിയ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. എക്സ്-ഷോറൂം വിലയിൽ 1.45 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. ലഭ്യമായ ആനുകൂല്യങ്ങൾ 71,000 രൂപ വരെയാണ്. ഇത് മൊത്തം 2.15 ലക്ഷം രൂപ വരെ ലാഭിക്കാൻ സഹായിക്കുന്നു. സ്കോർപിയോ എൻ ശ്രേണിയുടെ വിലയിപ്പോൾ 13.20 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

മഹീന്ദ്ര ഥാർ റോക്സ്

5-ഡോർ ഥാർ റോക്സിൻ്റെ എക്സ്-ഷോറൂം വില 1.33 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. ഇതിൻ്റെ പ്രാരംഭ വില 12.25 ലക്ഷം രൂപയാണ്. 3-ഡോർ ഥാറിനെപ്പോലെ, റോക്സിൻ്റെ അധിക ആനുകൂല്യങ്ങളും 20,000 രൂപയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

മഹീന്ദ്ര എക്സ്-യു-വി700

മഹീന്ദ്രയുടെ മുൻനിര എസ്‌യുവിയായ എക്സ്.യു.വി 700-ൻ്റെ എക്സ്-ഷോറൂം വിലയിൽ 1.43 ലക്ഷം രൂപയുടെ ശ്രദ്ധേയമായ കുറവാണ് വരുത്തിയത്. കൂടാതെ, 81,000 രൂപയുടെ ആനുകൂല്യങ്ങൾ കൂടി ചേരുമ്പോൾ മൊത്തം 2.24 ലക്ഷം രൂപ ലാഭിക്കാം. എക്സ്-യു-വി 700 ശ്രേണിയുടെ വിലയിപ്പോൾ 13.19 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.