കൊച്ചി: പുതിയ ഹൈബ്രിഡ് എസ്‌യുവി വിപണിയിലിറക്കി കച്ചവടം മെച്ചപ്പെടുത്താൻ ഹോണ്ട. ഇതിനായി എലവേറ്റിന്റെ ഹൈബ്രിഡ് പതിപ്പ് 2026 പകുതിയോടെ അവതരിപ്പിക്കുമെന്നാണ് വിവരം.
അമേസ് സെഡാൻ, സിറ്റി സെഡാൻ, എലവേറ്റ് എസ്‌യുവി എന്നീ മൂന്ന് മോഡലുകളാണ് നിലവിൽ കമ്പനിക്കുള്ളത്. ഇതിൽ വിൽപ്പനയുടെ 12 ശതമാനവും സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിന്റേതാണ്. ഈ സ്വീകാര്യതയാണ് കമ്പനിയെ എലവേറ്റ് എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പിറക്കാൻ പ്രേരിപ്പിക്കുന്നത്.
2024-25 സാമ്പത്തിക വർഷം 65,925 യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചത്. മുൻ വർഷമിത് 86,584 യൂണിറ്റുകളായിരുന്നു. വിൽപ്പനയിടിഞ്ഞതോടെ കമ്പനിയുടെ വിപണി 1.53 ശതമാനമായി കുറഞ്ഞിരുന്നു.
Content Highlights: Honda to launch hybrid version of Elevate
Published: 10 Jul 2025, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented