
ഒറ്റനോട്ടത്തിൽ മാറ്റമൊന്നുമില്ല. എന്നാൽ, സൂക്ഷിച്ചൊന്നു നോക്കിയാൽ പഴയ ബിഎംഡബ്ല്യു അല്ല എന്ന് പതിയെ മനസ്സിലാകും. പ്രശസ്തമായ ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് കാറായ ഐഎക്‌സ് 3 അവതരിപ്പിച്ചതിനൊപ്പമാണ് വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ലോഗോയിലും മാറ്റം വരുത്തിയത്.
ലളിതമായ മാറ്റങ്ങളാണ് പുതിയ ലോഗോയിലുള്ളത്. പഴയ ലോഗോയിലെ നീലയെയും വെള്ളയെയും കറുപ്പിൽനിന്ന് വേർതിരിക്കുന്ന ക്രോം വളയം ഒഴിവാക്കി. ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഐഎക്‌സ് 3 ഉൾപ്പെടെ പുതുനിര വാഹനങ്ങളിലായിരിക്കും കമ്പനി പുതിയ ലോഗോ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. പരമ്പരാഗത മോഡലുകളിൽ നിലവിലുള്ള ലോഗോ തന്നെ തുടരും.
Content Highlights: BMW reveals a simplified logo, removing the chrome ring, alongside the iX3 electric car launch at th
Published: 15 Sept 2025, 09:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented