ട്രെയിനിന് മുന്നില്‍ ചാടി മരിച്ച പെണ്‍കുട്ടിയുടെ ഖബര്‍ തുറന്ന് അതിലാണ് അവരെ അടക്കം ചെയ്തത്

'കുട്ടിക്കാലത്ത് ഖബറുകള്‍ കാണുന്നത് എനിക്ക് ഭയമായിരുന്നു. ദൈവത്തിന്റെ കറുത്ത ഉമ്മകളാണ് ഒരോ ഖബറുകളുമെന്ന് അന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. കാരണം എന്റെ മനസ്സില്‍ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ രൂപംകൊണ്ടത് ദൈവത്തിലൂടെയാണ്. അന്തരീക്ഷത്തിലൂടെയും തീയിലൂടെയും കടലിലൂടെയുമൊക്കെ ചുറ്റിത്തിരിയുന്ന ദൈവം പെട്ടെന്ന് ഒരു ദിവസം മനുഷ്യരെ വിഴുങ്ങുന്നു. അങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ പൊടുന്നനെ ഭൂമിയില്‍ നിന്ന് ഇല്ലാതാകുന്നു. അതാണ് മരണം. പപ്പയുടെ മരണശേഷമാണ് എന്റെ മനസ്സില്‍ അങ്ങനെയൊക്കെയുള്ള ചില ചിന്തകള്‍ രൂപപ്പെട്ടത്.
മരണത്തിനും ജീവിതത്തിനുമിടയിലെ കുഞ്ഞാടുകളെ പോലെ ആദ്യമായി പപ്പയുടെ ഖബറ് കാണാന്‍ പോയ ദിവസം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അതൊരു കറുത്ത ദിവസമായിരുന്നു. ആദ്യമായാണ് ഞാന്‍ ശ്മശാനഭൂമി കാണുന്നത്. 'ദാ അവിടെയാ ഇക്കാടെ ഖബറ് 'ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സലാം മാമ ഖബര്‍ കാണിച്ചു തന്നു. ജീവിച്ചിരുന്നവരുടെ അസ്ഥികളും ആകാംക്ഷകളും സ്വപ്നങ്ങളുമൊക്കെ അടക്കം ചെയ്ത ആറടി മണ്ണ്. പപ്പ ഇവിടെയാണോ?
ഇനി എപ്പോഴെങ്കിലും വരുമോ?'' ഒരു കുഞ്ഞ് പെണ്‍കുട്ടി തന്റെ സംശയങ്ങള്‍ കാറ്റിനോട് ചോദിച്ചു. കുഞ്ഞിന്റെ കണ്ണിലെ നീര്‍ത്തുള്ളികള്‍ കണ്ടാവണം കാറ്റ് മണ്ണിനോട് കുഞ്ഞിന്റെ ചോദ്യം ആവര്‍ത്തിച്ചു.
Content Highlights: A personal reflection on the fear of death and graves, influenced by childhood experiences