
കോട്ടയം: അസിയാൻ രാജ്യങ്ങളിൽനിന്നുള്ള കോമ്പൗണ്ട് റബ്ബറിന് 25 ശതമാനം ഡ്യൂട്ടി വന്നേക്കുമെന്ന് റബ്ബർബോർഡ് മുൻ ചെയർമാൻ ഡോ.സവാർ ധനാനിയ. സ്ഥാനം ഒഴിഞ്ഞശേഷം മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയെങ്കിലും അസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് തടസ്സമില്ല. ഇക്കാര്യത്തിൽ കൃഷിക്കാരുടെ ആവശ്യം ബോർഡ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് മുന്നിൽ അവതരിപ്പിച്ചു. കൃഷിക്കാർക്കുവേണ്ടി ശുപാർശയും നൽകി. അനുകൂല തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റബ്ബർ ഇറക്കുമതി, പ്രത്യേകച്ച് കോമ്പൗണ്ട് റബ്ബർ ഇറക്കുമതി വലിയ വെല്ലുവിളിയാണ്. ഇറക്കുമതിനയം മാറ്റാൻ ഇടയുണ്ടോ.
അത് കേന്ദ്രസർക്കാർ തീരുമാനിക്കേണ്ട വിഷയമാണ്. പക്ഷേ, കോമ്പൗണ്ട് റബ്ബറിന്റെയും ഷീറ്റിന്റെയും ഇറക്കുമതിക്ക് ഡ്യൂട്ടിയുണ്ടല്ലോ. കാലാകാലം കൃഷിക്കാർ പറയുന്നത് കേട്ടാണ് ബോർഡ് ശുപാർശ നൽകുന്നത്. പക്ഷേ, ഇറക്കുമതി പൂർണമായും ഒഴിവാകില്ല. കാരണം നമുക്ക് ആവശ്യമുള്ളത്ര ചരക്ക് ഇവിടെ ഇല്ല. അഞ്ചുലക്ഷം ടണ്ണിന്റെ കുറവുണ്ട്. പ്രധാനമന്ത്രിതന്നെ ടയർ കമ്പനികളോട് തദ്ദേശീയ ചരക്ക് വാങ്ങാൻ പറഞ്ഞിരുന്നു. പക്ഷേ, അതിനുള്ള ഉത്പാദനം നാം നേടണം.
വടക്കുകിഴക്കൻ മിഷൻ കേരള കൃഷിക്ക് ഭീഷണിയാകുമോ
അത്തരം ആശങ്ക വേണ്ട. പരമ്പരാഗത കാർഷികമേഖലയ്കും പുതിയ കാർഷിക മേഖലയ്കും ബോർഡ് പിന്തുണ നൽകുന്നുണ്ട്. വടക്കുകിഴക്കൻ കൃഷി അനിവാര്യമാണ്. അതിന് ഒാട്ടോമോബൈൽ കമ്പനികളുടെ പിന്തുണയുമുണ്ട്. അവിടെനിന്ന് ചരക്ക് വന്ന് കേരള വിപണി തകരുമെന്ന ആശങ്ക വേണ്ടതില്ല. ലോകമാർക്കറ്റ് നമുക്ക് മുന്നിൽ തുറന്നുകിടക്കുന്നു.
കേരളത്തിലെ കൃഷിവിസ്തൃതി കുറയുന്നു. എങ്ങനെ കാണുന്നു.
എനിക്ക് അതിൽ വിഷമമുണ്ട്. മലയാളികൾക്ക് വലിയ പിന്തുണ നൽകിയ കൃഷിയാണിത്. വില ഇപ്പോൾ 200 കടന്നു. കൃഷി നിലനിർത്തണമെന്നാണ് അഭ്യർഥന. ടാപ്പ് ചെയ്യാതെകിടന്ന തോട്ടങ്ങൾ ദത്തെടുക്കാനുള്ള ശ്രമങ്ങളൊക്കെ ബോർഡ് നടത്തിയിരുന്നു.
കേരളം, കോട്ടയം ജീവിതം എങ്ങനെ
സന്തോഷകരം. ഞാൻ നിരവധി ഗ്രാമപ്രദേശങ്ങളിൽ പോയി. കൃഷിക്കാരെ കണ്ടു. കേരളീയരുടെ അധ്വാനശീലമൊക്കെ എന്നെ ആകർഷിച്ചു. ഞാൻ സ്വദേശമായ കൊൽക്കത്തയ്ക് മടങ്ങുകയാണ്.
• ഡോ.സവാർ ധനാനിയ
Content Highlights: ex rubber board chairman dr sawar dhanania in conversation with mathrubhumi
Published: 25 Jun 2024, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented