പടിഞ്ഞാറത്തറ : ജില്ലാപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബാണാസുര സാഗർ റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. പത്തുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസർവോയറിൽ നിക്ഷേപിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനംചെയ്തു.

To advertise here,

പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിച്ച് മത്സ്യബന്ധനം ഉപജീവനമാർഗമാക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷ ജിനി തോമസ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഹംസ, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കിരൺ ജോസ് എന്നിവർ പങ്കെടുത്തു.