പൂർണ സംതൃപ്തിയോടെയാണ് ഗവർണർ പദവി ഒഴിയുന്നതെന്ന് പി.എസ്. ശ്രീധരൻപിള്ള. ഗവർണർമാർ രാജ്ഭവനുകളിൽ ഇരുന്ന് സമയം ചിലവഴിക്കുന്നതിന് പകരം ജനങ്ങളുമായി ഇടപഴകാനും അവരുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ശ്രമിച്ചാൽ ഗവർണർ പദവി നാടിന് ഗുണകരമാവും. ഭരണഘടനയിൽ ആരാണ് പ്രധാനി. ഗവർണറോ, മുഖ്യമന്ത്രിയോ, പാർലമെന്റോ സുപ്രീംകോടതിയോ അല്ല പ്രധാനി. ജനമാണ് പ്രധാനി. ഈ മർമ്മം തിരിച്ചറിഞ്ഞ് ഞാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. അതിൽ പൂർണവിജയം നേടി എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ആറുവർഷക്കാലത്തെ ഗവർണർ പദവി ഒഴിഞ്ഞശേഷം കോഴിക്കോട്ട് തിരിച്ചെത്തിയ പി.എസ്.ശ്രീധരൻപിള്ള മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസുമായുള്ള അഭിമുഖത്തിൽ തന്റെ നിലപാടുകളും അനുഭവങ്ങളും പങ്കുവെക്കുന്നു.

To advertise here,