'യാദൃശ്ചികമായി നടനായ ആളാണ് ഞാന്‍. നിങ്ങളുടെ സംസ്ഥാനത്ത് വന്ന്, സിനിമകള്‍ ചെയ്തു, നിങ്ങളെന്നെ സ്വീകരിച്ചു, ഒരുപാട് സ്നേഹം തന്നു. ഇതിനും മാത്രം സ്നേഹം ലഭിക്കാന്‍ ഞാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. പിന്നെന്തിനാണ് ഞാന്‍ ജാഡ കാണിക്കുന്നത്.' പറയുകയാണ് കന്നഡത്തില്‍ നിന്ന് മലയാളികള്‍ നെഞ്ചിലേറ്റിയ രാജ്. ബി. ഷെട്ടി. ടര്‍ബോ എന്ന മമ്മൂട്ടി ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ശേഷം രുധിരം എന്ന ത്രില്ലര്‍ ചിത്രവുമായി വീണ്ടും മലയാളികള്‍ക്ക് അരികിലേക്ക് എത്തുകയാണ് രാജ്. സത്യത്തില്‍ രുധിരം തന്റെ ആദ്യ മലയാള സിനിമ ആയിരുന്നു എന്ന് പറയുകയാണ് അദ്ദേഹം. മറ്റേതൊരു നാട്ടുകാരെക്കാളും മലയാളികളില്‍ നിന്ന് തനിക്ക് സ്നേഹം ലഭിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.
'അണ്ണാ എന്താ ഇവിടെ എന്നാണ് ബാംഗ്ലൂര്‍ വച്ചു കണ്ട ഒരു മലയാളി ചോദിച്ചത്. അതെന്റെ നാടാണ് പക്ഷെ ഞാന്‍ അവര്‍ക്ക് അവരുടെ നാട്ടുകാരനെ പോലെ ആണ്. എനിക്ക് വരുന്ന മെസേജുകളില്‍ ഏറെയും മലയാളികളില്‍ നിന്നാണ്. ഈ സ്നേഹത്തിനും പിന്തുണക്കും പകരം വെക്കാന്‍ ഒന്നും എന്റെ കയ്യില്‍ ഇല്ല. എഴുത്തുകാരന് ആവാന്‍ ആണ് ആഗ്രഹിച്ചത്, സംവിധാനം ആയിരുന്നു സ്വപ്നം. പക്ഷെ അഭിനേതാവ് ആകേണ്ടി വന്നു. എങ്കിലും സംവിധായകന് രാജ് ബി ഷെട്ടി എന്ന് എഴുതി കാണിക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും അഭിമാനവും മറ്റൊന്നിനും ഇല്ല. എന്റെ ഒരു സിനിമ പോലും ഞാന്‍ രണ്ടാമത് കണ്ടിട്ടില്ല, അച്ഛനും അമ്മയ്ക്കുമൊപ്പം എന്റെ ഒരു സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല. വീട്ടിലേക്ക് സിനിമ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ സെറ്റില്‍ ക്യാമറക്ക് പുറകില്‍ നിക്കുമ്പോഴാണ് ഞാന്‍ ഏറെ സന്തോഷിക്കുന്നത്.. ഒരു സാധാരണ മനുഷ്യന് ആയി മറ്റുള്ളവര്‍ക്ക് ഒപ്പം നിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്...' രാജ് ബി ഷെട്ടി പറയുന്നു.
In Short | Raj B. Shetty, a Kannada actor adored by Malayalis, expressed gratitude for the immense love he receives from Kerala. “I’m just a random actor who came to your state and received so much affection. I don’t deserve this love, so why show arrogance?” he said. After playing the villain in Mammootty’s Turbo, Raj is returning to Malayalam cinema with Rudhiram, which was actually his first Malayalam project. He shared that Malayalis treat him like one of their own, and most of his fan messages come from them. Though he aspired to be a writer and director, Raj became an actor but takes great pride in being called “Director Raj B. Shetty.” He hasn’t watched his films a second time or with his parents, as he prefers cinema to stay out of his home and finds joy working behind the camera.
Content Highlights: Actor Raj B Shetty Interview Latest Movie Rudhiram
Published: 10 Dec 2024, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented