ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇനി പണം കൈവശം കൊണ്ടുപോകുകയോ വിനിമയ നിരക്കിലെ വ്യതിയാനങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ല.

ഇന്ത്യൻ സഞ്ചാരികൾക്ക് കംബോഡിയയിലേക്കുള്ള യാത്ര ഇനി കൂടുതൽ ആസ്വാദ്യകരമാകും. ഇന്ത്യക്കാർക്ക് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് QR പേയ്‌മെന്റ് നടത്താനുള്ള സംവിധാനം നിലവിൽവന്നു. ഇതോടെ രാജ്യങ്ങൾക്കും ഇടയിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സാധ്യമാകും. പണം കൈയിൽ കരുതേണ്ടതില്ല എന്നത് സഞ്ചാരികൾക്ക് വലിയ സഹായമാകും. ലക്ഷക്കണക്കിന് ഇന്ത്യൻ സന്ദർശകർ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നതിനാൽ ഈ നീക്കം കംബോഡിയയുടെ ടൂറിസം, റീട്ടെയിൽ മേഖലകളെ പിന്തുണയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ആദ്യ ഘട്ടത്തിൽ കംബോഡിയ സന്ദർശിക്കുന്ന ഇന്ത്യൻ യാത്രികർക്ക് രാജ്യത്തുടനീളം 45 ലക്ഷത്തിലധികം വ്യാപാരികളുമായി QR അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ നടത്താനാകും. അടുത്ത ഘട്ടത്തിൽ ഈ സംവിധാനം രണ്ട് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഇന്ത്യയിലേക്ക് വരുന്ന കംബോഡിയൻ സഞ്ചാരികൾക്ക് അവരുടെ പ്രാദേശിക ബാങ്കിംഗ്, മൊബൈൽ പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളം UPI QR കോഡ് സ്‌കാൻ ചെയ്യാൻ കഴിയും.
ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഇനി പണം കൈവശം കൊണ്ടുപോകുകയോ വിനിമയ നിരക്കിലെ വ്യതിയാനങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ല. സഞ്ചാരികൾക്ക് ഷോപ്പിങ് നടത്തുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമടക്കം ഈ സൗകര്യം പ്രയോജനപ്പെടും. UPIയെ ഒരു ആഗോള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായി മാറ്റാനുള്ള ഇന്ത്യയുടെ നീക്കങ്ങളുടെ വിജയമാണിത്. ഇന്ത്യൻ പൗരന്മാർക്ക് ഇതിലൂടെ അന്താരാഷ്ട്ര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുകയും ചെയ്യും.
ഇന്ത്യയുടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷന്റെ ആഗോള വിഭാഗമായ NPCI ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡും ACLEDA ബാങ്ക് പബ്ലിക് ലിമിറ്റഡ് കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് കംബോഡിയയിൽ UPI ഔദ്യോഗികമായി സാധ്യമായത്. കംബോഡിയകൂടി നെറ്റ്വർക്കിൽ ചേർന്നതോടെ UPI ഇപ്പോൾ ഒമ്പത് രാജ്യങ്ങളിൽ സ്വീകാര്യമാണ്. സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Content Highlights: UPI-enabled QR payments are now live at 4.5 million Cambodian merchants., Eliminates the need for physical cash and reduces currency exchange friction., Partnership between NPCI International and ACLEDA Bank., Future expansion planned for a bi-directional payment corridor., UPI is now accepted in nine countries globally.
Published: 08 Jun 2026, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented