മുംബൈ: മഹാരാഷ്ട്രയില്‍നിന്ന് കര്‍ണാടകയിലേക്ക് ഗോവ വഴി റിങ് റോഡ് നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിനോദസഞ്ചാര മേഖലയായ ഗോവയിലെ ഗതാഗതക്കുരുക്കിന് ഈ പാത വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമെന്ന് ഗഡ്കരി പറഞ്ഞു.

To advertise here,

മഹാരാഷ്ട്രയില്‍നിന്ന് ഗോവയിലേക്കും കര്‍ണാടക അതിര്‍ത്തിയിലേക്കും ഇത്തരമൊരു റോഡ് വേണമെന്ന ആവശ്യം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊര്‍ജ സഹമന്ത്രി ശ്രീപദ് നായിക്കും മുന്നോട്ടുവെച്ചിരുന്നതായി ഗഡ്കരി അറിയിച്ചു. 

ഹൈവേ മന്ത്രാലയം പദ്ധതി പരിഗണിക്കുന്നുണ്ടെന്നും 12,000 മുതല്‍ 15,000 കോടി രൂപ വരെ ചെലവഴിച്ച് പാത നിര്‍മിക്കുന്നതിന്റെ അന്തിമ രൂപരേഖ വൈകാതെ വ്യക്തമാകുമെന്നും ഗഡ്കരി പറഞ്ഞു. ദക്ഷിണ ഗോവയില്‍ നിര്‍മിക്കുന്ന നിരീക്ഷണഗോപുരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.