കണ്ണൂർ: വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. ഗോവയിലേക്ക് ഏപ്രിൽ 10, 24 തീയതികളിൽ വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഏപ്രിൽ 13, 27 തീയതികളിൽ രാവിലെ എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്നരീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

To advertise here,

11-ന് രാവിലെ ഗോവയിൽ എത്തിച്ചേർന്നശേഷം പ്രാതൽ കഴിച്ച് അഗോഡ ഫോർട്ട്, കാലങ്ങുട്ട ബീച്ച്, അഞ്ചുനാ ബീച്ച്, വാഗതർ ബീച്ച് എന്നിവ സന്ദർശിച്ച് അന്നേദിവസം ഗോവയിൽ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ചിം സിറ്റി, മിരാമർ ബീച്ച്, ഗോവൻ ചർച്ചസ്, ഡോണാ ബോള ജെട്ടി എന്നിവ സന്ദർശിച്ച് ഡിന്നറും കഴിഞ്ഞ് രാത്രി കണ്ണൂരിലേക്ക് തിരിക്കും.

നെഫർടിറ്റി: ഏപ്രിൽ രണ്ടിന് രാവിലെ 5.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് വൈകീട്ട് മൂന്നോടുകൂടി കൊച്ചിയിൽ എത്തിച്ചേരും. നാലിന് ആഡംബര ക്രൂസായ നെഫർടിറ്റിയിൽ ബോർഡ് ചെയ്യണം. നാലുമണിക്കൂർ ആഡംബര ക്രൂയിസിൽ ആഴക്കടലിൽ യാത്രചെയ്യാം, അതോടൊപ്പം ക്രൂയിസിൽ ഉള്ള ലക്ഷ്വറി ഫെസിലിറ്റീസ് ഉപയോഗിക്കുകയും ചെയ്യാം.

രാത്രി ഒൻപതിന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് മൂന്നാം തീയതി രാവിലെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ്. ഗുരുവായൂർ: ഏപ്രിൽ ഏഴിന് രാവിലെ 6.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിഷാരിക്കാവ് ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, പുന്നത്തൂർ കോട്ട ആനത്താവളം, എന്നിവ സന്ദർശിച്ച് വൈകീട്ട് ആറിന് ഗുരുവായൂരിൽ എത്തിച്ചേരും.

കെ.എസ്.ആർ.ടി.സി. യാത്രികർക്ക് സ്‌പെഷ്യൽ ക്യൂ സൗകര്യം ഒരുക്കിയതിനാൽ കാത്തുനിൽക്കേണ്ട ആവശ്യം വരുന്നില്ല. രണ്ടാമത്തെ ദിവസം തൃപ്രയാർ, കൊടുങ്ങല്ലൂർ എന്നീ ക്ഷേത്രങ്ങൾ ദർശിച്ച് വൈകീട്ട് ഏഴിന് കണ്ണൂരിൽ എത്തും.

ഏപ്രിൽ മാസത്തിൽ കണ്ണൂർ യൂണിറ്റിൽനിന്ന് നടത്തുന്ന പാക്കേജുകൾ താഴെ കൊടുക്കുന്നു

  • മൂകാംബിക-കുടജാദ്രി-മുരുഡേശ്വർ: ഏപ്രിൽ മൂന്ന്, 17 തീയതികളിൽ രാത്രി 8.30-ന് പുറപ്പെടുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.
  • ഗവി-കുമളി-രാമക്കൽ മേട്: ഏപ്രിൽ ഒന്ന്, 17, 29 തീയതികളിൽ വൈകീട്ട് അഞ്ചിന് പുറപ്പെടും.
  • നെല്ലിയാമ്പതി-കൊല്ലങ്കോട്-അഹല്യ ഹെറിറ്റേജ് വില്ലേജ്: ഏപ്രിൽ മൂന്ന്, 17 തീയതികളിൽ രാത്രി ഒൻപതിന്്. വാഗമൺ-ഇല്ലിക്കൽ കല്ല്: ഏപ്രിൽ 10, 24 തീയതികളിൽ വൈകീട്ട് ഏഴിന്.
  • മൂന്നാർ-മറയൂർ-കാന്തല്ലൂർ: ഏപ്രിൽ ഒന്ന്, 10, 20 തീയതികളിൽ വൈകീട്ട് ഏഴിന്.
  • അകലപ്പുഴ-കരയതുംപാറ: മാർച്ച് 29, ഏപ്രിൽ 12, 26 തീയതികളിൽ രാവിലെ 6.30-ന്.
  • വയനാട്: ഏപ്രിൽ അഞ്ച്, 12, 26 തീയതികളിൽ രാവിലെ ആറിന്.
  • നിലമ്പൂർ-മിനി ഊട്ടി: ഏപ്രിൽ രണ്ട്, അഞ്ച്, 11, 19, 26 തീയതികളിൽ രാവിലെ 5.30-ന്.ബുക്കിങിന് ഫോൺ: 9497007857, 8089463675.