ഹ്യൂമനോയിഡ് റോബോട്ടിക്‌സിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാണ് റോബോട്ടിന്റെ പ്രകടനം ഒരുക്കിയത് എന്നാണ് സംഘാടകര്‍ പറയുന്നത്.

ചൈനയിലെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ തകർപ്പൻ നൃത്തത്തിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യൂണിട്രി ജി1 റോബോട്ടുകളാണ് ആരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. ഹ്യൂമനോയ്ഡ് റോബോട്ടുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടെസ്‌ലയുടെ സിഇഓ ഇലോൺ മസ്‌ക് പോലും വൈറൽ വീഡിയോയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യജീവിതം അടിമുടി മാറ്റിമറിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ വികസനത്തിൽ ചൈന അമേരിക്കയെ മറികടന്ന് മുന്നേറുന്നു എന്ന തരത്തിലുള്ള ചർച്ചകൾക്ക് വീഡിയോ വഴിതെളിച്ചിരുന്നു.
അതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ഒരു റോബോട്ടിന്റെ നൃത്തം വൈറലാകുകയാണ്. ചൈനയിലോ യു.എസിലോ അല്ല ഐഐടി ബോംബെയിൽ നടന്ന ടെക്‌ഫെസ്റ്റ് 2025-ലാണ് റോബോട്ട് ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. രൺവീർ സിംഗ് നായകനായ 'ധുരന്ധർ' സിനിമയിലെ ഗാനത്തിനൊപ്പമാണ് ഹ്യൂമനോയ്ഡ് റോബോട്ട് വേദിയിൽ നൃത്തം ചെയ്തത്. തകർപ്പൻ പ്രകടനം കാണികൾ മൊബൈൽ ഫോണുകളിൽ പകർത്തി. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധമങ്ങളിൽ വൈറലായത്.
സാങ്കേതിക കൃത്യത മാത്രമല്ല, റോബോട്ടിന്റെ വികാരഭരിതമായ പ്രകടനവും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മധ്യപ്രദേശിലെ ഇന്ദോറിലുള്ള ബിദ്യുത് ഇന്നൊവേഷനാണ് ഈ റോബോട്ട് വികസിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഏഷ്യയിലെതന്നെ ശ്രദ്ധേയമായ ശാസ്ത്ര-സാങ്കേതിക മേളയാണ് ടെക്‌ഫെസ്റ്റ്. ഹ്യൂമനോയിഡ് റോബോട്ടിക്‌സിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടിയാണ് റോബോട്ടിന്റെ പ്രകടനം ഒരുക്കിയത് എന്നാണ് സംഘാടകർ പറയുന്നത്.
Content Highlights: Watch a humanoid robot dance to Flipperachi`s hit song FA9LA at IIT Bombay`s Techfest 2025! Impressive robotics showcased, viral sensation.
Published: 28 Dec 2025, 09:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented