
മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹൻ രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് സന്ധ്യയുടെ ചുമതല. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി തലവൻ രാജീവ് അഗർവാൾ, വാട്സാപ്പ് ഇന്ത്യയുടെ തലവൻ അഭിജിത് ബോസ് എന്നിവരും ഈയാഴ്ച രാജിവെച്ചിരുന്നു.
മെറ്റ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഡാൻ നിയറിയ്ക്ക് കീഴിൽ ജനുവരി ഒന്ന് മുതലാണ് സന്ധ്യ ദേവനാഥൻ മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുക. ഏഷ്യ പസഫിക് നേതൃസംഘത്തിലും സന്ധ്യ ഭാഗമാവും. വൻകിട ടെക്ക് കമ്പനികൾക്ക് മേൽ ഇന്ത്യ നിയന്ത്രണം കടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് സന്ധ്യ ചുമതലയേൽക്കുന്നത്. 2016 മുതൽ ഇവർ മെറ്റയിലുണ്ട്.
വിയറ്റ്‌നാമിലും സിംഗപ്പൂരിലും കമ്പനിയെ വളർത്തുന്നതിൽ സന്ധ്യ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ഏഷ്യയിൽ മെറ്റയുടെ ഇ-കൊമേഴ്‌സ് സംരംഭങ്ങളുടെയും ഭാഗമായി. ബാങ്കിങ്, പേമെന്റ്‌സ്, സാങ്കേതിക വിദ്യാ രംഗങ്ങളിൽ അന്തർദേശീയ തലത്തിൽ സന്ധ്യക്ക് 22 വർഷത്തെ അനുഭവ പരിചയമുണ്ട്. 2020 ലാണ് സന്ധ്യ ദേവനാഥൻ മെറ്റയുടെ ഏഷ്യ പസഫിക് ഗെയിമിങ് മേധാവിയായി ചുമതലയേറ്റത്.
Content Highlights: Meta appoints Sandhya Devanathan as its new India head
Published: 17 Nov 2022, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented