ഇതുവരെ ജുഡീഷ്യല്‍ ഓഫീസര്‍ നേരിട്ടും അതല്ലെങ്കില്‍ ജുഡീഷ്യല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം കോടതി ജീവനക്കാരോ ആയിരുന്നു സാക്ഷിമൊഴി രേഖപ്പെടുത്തിയിരുന്നത്.

കൊച്ചി: നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ കോടതികളില്‍ സാക്ഷിമൊഴികള്‍ 'അദാലത്ത് എഐ' ടൂള്‍ വഴിയായിരിക്കും രേഖപ്പെടുത്തുക. ഇതുവരെ ജുഡീഷ്യല്‍ ഓഫീസര്‍ നേരിട്ടും അതല്ലെങ്കില്‍ ജുഡീഷ്യല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം കോടതി ജീവനക്കാരോ ആയിരുന്നു സാക്ഷിമൊഴി രേഖപ്പെടുത്തിയിരുന്നത്.
സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ഈ വര്‍ഷം ആദ്യംമുതല്‍ അദാലത്ത് എഐ ടൂള്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലടക്കം ഉപയോഗിച്ചിരുന്നു. അദാലത്ത് എഐ ടൂള്‍ ഉപയോഗിക്കുന്നതില്‍ താത്കാലക തടസ്സമുണ്ടായാല്‍ ഹൈക്കോടതി ഐടി വിഭാഗത്തിന്റെ അനുമതിയോടെ അനുവദനീയമായ മറ്റ് ടൂളുകളും ഇതിനായി ഉപയോഗിക്കാം. സാക്ഷിമൊഴി രേഖപ്പെടുത്തി കോടതിയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതോടെ കേസിലെ കക്ഷികള്‍ക്കും ഇത് ലഭ്യമാകും.
Content Highlights: Kerala courts will use `Adalath AI` from Nov 1st to record witness testimonies, aiming to reduce delays and improve access for case parties. Learn more about this tech upgrade.
Published: 30 Oct 2025, 08:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented