ഇന്ത്യന്‍ ഫിന്‍ടെക്ക് കമ്പനിയായ സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന്റെ ‘WTF’ പോഡ്കാസ്റ്റില്‍ ടെസ് ല മേധാവി ഇലോണ്‍ മസ്‌ക് എത്തുന്നു. നിഖില്‍ കാമത്ത് തന്നെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുവരുടേയും ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടീസര്‍ വീഡിയോ നിഖില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ട് പേരും പരസ്പരം നോക്കി ചിരിക്കുന്ന രംഗമാണിതിൽ 'ഇതിന് കാപ്ഷന്‍ നല്‍കൂ' എന്ന കുറിപ്പോടെയാണ് നിഖില്‍ ടീസർ പങ്കുവെച്ചത്.
എന്നാല്‍ സോഷ്യല്‍ മീഡിയാ ഉപഭോക്താക്കള്‍ ആദ്യം ഇത് വിശ്വസിച്ചില്ല. പലരും ഇത് യഥാര്‍ത്ഥമാണോ എന്ന് ചോദിച്ചു. ചിലര്‍ക്ക് ഈ വീഡിയോ എഐ നിര്‍മിതമാണോ എന്ന് വരെ സംശയമുണ്ടായി. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകളാണ് കമന്റുകള്‍ പങ്കുവെച്ചത്. നര്‍മവും ആരാധനയും കലര്‍ത്തിയുള്ള കമന്റുകളായിരുന്നു പലതും. നിഖിലിന്റെ പോഡ്കാസ്റ്റിന്റെ പ്രശസ്തി ആഗോളതലത്തിലെത്തിയതിനെ ചിലര്‍ പ്രശംസിച്ചു. പോഡ്കാസ്റ്റ് വരുന്നതോടെ ഇന്റര്‍നെറ്റ് തകരുമെന്ന് മറ്റൊരാള്‍ പറഞ്ഞു.
സംരംഭകര്‍ക്ക് അറിവുകള്‍ നല്‍കാനും പ്രോത്സാഹനം നല്‍കാനും നിഖില്‍ കാമത്തിന്റെ WTF പോഡ്കാസ്റ്റ് ലക്ഷ്യമിടുന്നത്. 'സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ആഴത്തിലുള്ളതും വസ്തുതാധിഷ്ഠിതവുമായ വിശകലനത്തിലൂടെ ചര്‍ച്ച ചെയ്യുന്നതില്‍ ഒന്നിക്കുന്ന ഒരു സമൂഹത്തെയാണ് താന്‍ എപ്പോഴും വിഭാവനം ചെയ്യാറുള്ളത്. പ്രാധാന്യമുള്ള വിഷയങ്ങളില്‍ വ്യക്തത കൊണ്ടുവരുന്നതിനായി വൈവിധ്യമാര്‍ന്ന ആശയങ്ങളും കാഴ്ചപ്പാടുകളും പ്രത്യേകിച്ച് വിരുദ്ധങ്ങളായവ, പങ്കിടുന്നതിനുള്ള ഒരു തുറന്ന ഇടമാണ് WTF പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത് , ' എന്ന് കാമത്ത് വിശദീകരിച്ചു.
ബില്‍ ഗേറ്റ്‌സ്, കിരണ്‍ മജുംദാര്‍ ഷാ, രണ്‍ബീര്‍ കപൂര്‍, നന്ദന്‍ നിലേകനി, കുമാര്‍ ബിര്‍ള, അരവിന്ദ് ശ്രീനിവാസ്, വിനോദ് ഖോസ്ല തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ മുമ്പ് പോഡ്കാസ്റ്റിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന അതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ജനുവരി 10 ന് യൂട്യൂബില്‍ പുറത്തിറങ്ങിയ എപ്പിസോഡില്‍, കാമത്തും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ബാല്യവും ലോകവീക്ഷണവും മുതല്‍ ആഗോള സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളര്‍ന്നുവരുന്ന സ്ഥാനം വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
Content Highlights: Elon Musk confirmed to appear on Nikhil Kamath's 'WTF' Podcast; Internet surprised by the teaser, sparking initial speculation about it being AI-generated.
Published: 29 Nov 2025, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented