മുംബൈ: ഇന്ത്യയിൽ ഹരിത ഊർജ മേഖലയിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്താൻ അമേരിക്കൻ സ്മാർട്ട്ഫോൺ കമ്പനിയായ ആപ്പിൾ. പുനരുത്പാദിപ്പിക്കാവുന്ന ഊർജ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനാകും ഈ തുക ചെലവിടുക.
ഇന്ത്യയിൽ നവ ഊർജ രംഗത്ത് പ്രവർത്തിക്കുന്ന ക്ലീൻ മാക്സ് എന്ന കമ്പനിയുമായി ചേർന്നാകും നിക്ഷേപം നടത്തുക. 150 മെഗാവാട്ട് ഹരിതഊർജം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030-ഓടെ കാർബൺ ന്യൂട്രൽ ആകാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് കമ്പനിയുടെ പരിസ്ഥിതി, വിതരണശൃംഖലാ വിഭാഗം വൈസ് പ്രസിഡന്റ് സാറാ ഷാൻഡ് ലേർ പറഞ്ഞു.
Content Highlights: Apple is investing ₹100 crore in India’s renewable energy sector through a partnership with Clean Max to develop 150MW of green energy capacity as part of its 2030 carbon-neutral roadmap.
Published: 08 May 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented