ക്ലോഡ് മിത്തോസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ, യു.എസ്, യു.കെ, കാനഡ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ പ്രധാന ബാങ്കുകളുടെ മേധാവിമാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും സുരക്ഷാ സ്ഥിതിഗതികള്‍ വലിയിരുത്തുകയും ചെയ്തിരുന്നു.

ലോകമെങ്ങും വലിയ ചലനങ്ങൾ സൃഷ്ടിച്ച എഐ (നിർമിതബുദ്ധി) ടൂളായ ക്ലോഡ് മിത്തോസ് പ്രിവ്യൂ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും ലഭ്യമാകും. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവുള്ള എഐ ടൂളാണ് ക്ലോഡ് മിത്തോസ്. ആരെങ്കിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്ത് ഈ ടൂൾ നിർമാതാക്കളായ ആന്ത്രോപിക് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. പ്രോജക്ട് ഗ്ലാസ്‌വിങ് എന്ന സംരംഭത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 50 സ്ഥാപനങ്ങൾക്ക് മാത്രമാണ് ക്ലോഡ് മിത്തോസിലേക്ക് നിലവിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പ്രോജക്ട് ഗ്ലാസ്വിങ് സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികൾക്കും മിത്തോസ് പ്രിവ്യൂ ലഭ്യമാക്കുന്നതെന്ന് എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ടു ചെയ്യുന്നു. 15 രാജ്യങ്ങളിലെ 150- ഓളം സ്ഥാപനങ്ങളെയാണ് സംരംഭത്തിൽ പുതുതായി ഉൾപ്പെടുത്തുന്നത്. 15 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്ക് പുറമെ കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമുണ്ട്.
ഈ രാജ്യങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യ ദാതാക്കൾ അടക്കമുള്ളവർക്കാവും ക്ലോഡ് മിത്തോസ് പ്രിവ്യൂ ലഭ്യമാക്കുക. മിത്തോസ് പ്രിവ്യൂ ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് പേർക്ക് ഒഴിച്ചുകൂടാനാവാത്ത സേവനങ്ങൾ നൽകുന്നവയും ഉൾപ്പെടുന്നുവെന്ന് ആന്ത്രോപിക് പറയുന്നു. അവ നൽകുന്ന സേവനങ്ങൾ തടസപ്പെടുന്ന സാഹചര്യം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും എഐ കമ്പനി വ്യക്തമാക്കുന്നു.
തുടക്കത്തിൽ ഏകദേശം 50 സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു ഈ സംരംഭത്തിലേക്ക് പ്രവേശനം നൽകിയിരുന്നത്. അവയിൽ ഭൂരിഭാഗവും അമേരിക്കൻ കമ്പനികളായിരുന്നു. ഹാക്കർമാർ ഈ മോഡൽ ദുരുപയോഗം ചെയ്യുന്നതിന് മുമ്പുതന്നെ അതിന്റെ കഴിവുകൾ വിവിധ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ആന്ത്രോപിക്കിന്റെ ലക്ഷ്യം. അമേരിക്കയ്ക്കും യുകെക്കും പുറത്തേക്കും പദ്ധതി വിപുലീകരിക്കുകയാണ് ആന്ത്രോപിക്. ക്ലോഡ് മിത്തോസ് പ്രിവ്യൂവിലേക്ക് പ്രവേശനം ലഭിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളുടെ പേരുകൾ ആന്ത്രോപിക് പരസ്യമാക്കിയിട്ടില്ല.
സൈബർ സുരക്ഷാ ഗവേഷണം, കോഡ് വിശകലനം, സുരക്ഷാ പിഴവുകൾ കണ്ടെത്തൽ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത ആന്ത്രോപിക്കിന്റെ പ്രത്യേക എഐ മോഡലാണ് ക്ലോഡ് മിത്തോസ്. ഈ മോഡൽ സോഫ്റ്റ്‌വെയറുകൾ വിശകലനം ചെയ്യുന്നതിലും വർഷങ്ങളായി കണ്ടെത്തപ്പെടാതെ കിടക്കുന്ന സുരക്ഷാ പിഴവുകൾ തിരിച്ചറിയുന്നതിലും മികവു പുലർത്തുന്നുവെന്ന് കമ്പനി പറയുന്നു. ക്ലോഡ് മിത്തോസിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ, യു.എസ്, യു.കെ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പ്രധാന ബാങ്കുകളുടെ മേധാവിമാരുടെ യോഗം വിളിച്ചുചേർക്കുകയും സുരക്ഷാ സ്ഥിതിഗതികൾ വലിയിരുത്തുകയും ചെയ്തിരുന്നു.
ക്ലോഡ് മിത്തോസിനൊപ്പം 2026 ഏപ്രിലിൽ ആരംഭിച്ച ആന്ത്രോപിക്കിന്റെ സഹകരണ സൈബർ സുരക്ഷാ സംരംഭമാണ് പ്രോജക്ട് ഗ്ലാസ്‌വിങ്. ഇതു പ്രകാരം എഐ മോഡൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പകരം പ്രധാന ടെക് കമ്പനികൾ, സൈബർ സുരക്ഷാ സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ഓപ്പൺ സോഴ്‌സ് സംഘടനകൾ എന്നിവരുൾപ്പെടെ 50 തിരഞ്ഞെടുത്ത പങ്കാളികൾക്ക് ആദ്യഘട്ടത്തിൽ പ്രവേശനം നൽകി. ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ വെബ് സർവീസസ്, എൻവിഡിയ, സിസ്‌കോ, ബ്രോഡ്‌കോം, ക്രൗഡ് സ്‌ട്രൈക്ക്, ജെപി മോർഗൻ ചേസ്, ലിനക്‌സ് ഫൗണ്ടേഷൻ എന്നിവ ആദ്യകാല പങ്കാളികളിൽ ഉൾപ്പെടുന്നു.
Content Highlights: Anthropic expands Claude Mythos AI preview to India and 14 other countries., Claude Mythos is a specialized AI model designed to detect hidden cyber security vulnerabilities., Access is restricted to select organizations under the Project Glasswing initiative., The 2026 expansion includes critical infrastructure providers to prevent systemic failures., The tool is not public to prevent misuse by malicious actors.
Published: 03 Jun 2026, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented