മെറ്റയുടെ പുതിയ ക്വെസ്റ്റ് പ്രോ വിര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ചൊവ്വാഴ്ച പുറത്തിറക്കി. മെറ്റയുടെ വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സിലാണ് ഹെഡ്സെറ്റ് അവതരിപ്പിച്ചത്. 2020-ല്‍ പുറത്തിറക്കിയ ക്വസ്റ്റ് 2 ഹെഡ്സെറ്റില് നിന്നും മെച്ചപ്പെട്ട സാങ്കേതിക സൗകര്യങ്ങളോടെയാണ് ക്വസ്റ്റ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ക്വസ്റ്റ് 2-നേക്കാള്‍ വിലയും കൂടുതലാണ് പുതിയ ഹെഡ്സെറ്റിന്. 1500 ഡോളറാണ് ഇതിന് വില.
പ്രധാനമായും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഹെഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദൂര സ്ഥലങ്ങളിലിരുന്ന് കമ്പനിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് സഹായിക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പടെ അതിനായി ഹെഡ്സെറ്റില് ലഭ്യമാണ്.
വിര്‍ച്വല്‍ റിയാലിറ്റിയിലെ അവതാറുകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പരസ്പരം ഉള്ള നോട്ടം (ഐ കോണ്ടാക്റ്റ്) ഉറപ്പുവരുത്തുന്നതിനുള്ള ഫെയ്സ് റ്റു ഫെയ്സ് ട്രാക്കിങ് സംവിധാനം ഇതിലുണ്ട്. ഇത് കൂടാതെ ഹെഡ്സെറ്റിന് മുന്നിലുള്ള ക്യാമറ ഉപയോഗിച്ച് ചുറ്റമുള്ള സ്ഥലത്ത് വിര്‍ച്വല്‍ റിയാലിറ്റി ഗ്രാഫിക്സ് സ്ഥാപിച്ച് ഹെഡ്സെറ്റിലൂടെ കാണാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം ഫെയ്സ്ബുക്കിന്റെ പേര് മെറ്റ എന്നാക്കി മാറ്റിയുള്ള പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഈ ഹെഡ്സെറ്റിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. പ്രൊജക്ട് കാംബ്രിയ എന്നായിരുന്നു പദ്ധതിയുടെ പേര്. കമ്പനിയുടെ മെറ്റാ വേഴ്സ് ദൗത്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റിയാലിറ്റി ലാബ്സില് വന്‍തുക സക്കര്‍ബര്‍ഗ് മുടക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് ക്വസ്റ്റ് പ്രോ വില്പനയ്ക്കെത്തുക.
Content Highlights: meta VR headset quest pro launched
Published: 12 Oct 2022, 12:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented